കാപ്സിക്കവും മുളകും

ബാക്ടീരിയ മൂലം മുളകിലെ സാധാരണ അഴുകല്‍

Pectobacterium carotovorum subsp. carotovorum

ബാക്ടീരിയ

5 mins to read

ചുരുക്കത്തിൽ

  • ഇലകളിലെ ഇരുണ്ട സിരാ കോശങ്ങള്‍.
  • ഇലകള്‍ വിളറുകയും വടുക്കളുണ്ടാകുകയും ചെയ്യുന്നു.
  • വെള്ളം നിറഞ്ഞ ക്ഷതങ്ങള്‍ ഫലങ്ങളിലും തണ്ടുകളിലും കാണുന്നു.
  • കായഞെട്ടിന്റെ നിറം മാറ്റവും ഉണ്ടായേക്കാം.
  • ദുര്‍ഗന്ധവും ഉണ്ടാകും.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


കാപ്സിക്കവും മുളകും

ലക്ഷണങ്ങൾ

പ്രാരംഭ ലക്ഷണങ്ങള്‍ സാധാരണ ദൃശ്യമാകുന്നത് ഇലകളിലെ ഇരുണ്ട സിരാ കോശങ്ങളും നിര്‍ജ്ജീവ കോശങ്ങളുമായാണ്. കുഴിഞ്ഞ , വെള്ളം നിറഞ്ഞ വടുക്കള്‍ തണ്ടുകളിലും ഫലങ്ങളിലും ഫലങ്ങളുടെ ഞെടുപ്പിലും പ്രത്യക്ഷപ്പെട്ട് ദ്രുതഗതിയില്‍ വികാസം പ്രാപിക്കുന്നു. രോഗം പുരോഗമിക്കവേ, സാധാരണ ചില്ലകളുടെ തകര്‍ച്ചയിലേക്ക് നയിക്കുന്ന , ഇരുണ്ട തവിട്ടു നിറമോ കറുപ്പ് നിറമോ ആയ വൃണങ്ങള്‍ വികസിച്ചേക്കാം. അവസാനം, ഫലം മുഴുവനായും വെള്ളം നിറഞ്ഞ, മൃദുവായ, വഴുവഴുപ്പാര്‍ന്ന വസ്തുവായേക്കും. അത് ചെടിയില്‍ നിന്നും ഒരു വെള്ളം നിറഞ്ഞ സഞ്ചിപോലെ തൂങ്ങിനില്‍ക്കും. പൊതുവായി , രോഗം ബാധിച്ച കോശങ്ങളില്‍ ദുര്‍ഗന്ധത്തോടെ ബാക്ടീരിയകളുടെ സ്രവങ്ങള്‍ കാണാന്‍ കഴിയും. രോഗം ബാധിച്ച ചെടികള്‍ പിന്നീട് വാടി നശിച്ചുപോകും.

Recommendations

ജൈവ നിയന്ത്രണം

ക്ഷമിക്കണം, പെക്ടോബാക്ടീരിയം കരോട്ടോവോറം സബ്സ്പ്. കരോട്ടോവോറത്തിനെതിരെ ഞങ്ങള്‍ക്ക് ഇതര മാര്‍ഗ്ഗങ്ങള്‍ അറിയില്ല. ഈ രോഗത്തിനെതിരെ പൊരുതാന്‍ താങ്കള്‍ക്ക് എന്തെങ്കിലും മാര്‍ഗ്ഗങ്ങള്‍ അറിവുണ്ടെങ്കില്‍ ദയവായി ഞങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുക. താങ്കളില്‍ നിന്നു കേള്‍ക്കാന്‍ ഞങ്ങള്‍ കാത്തിരിക്കുന്നു.

രാസ നിയന്ത്രണം

ലഭ്യമായ ജൈവ ചികിത്സകളെ പ്രതിരോധ മാര്‍ഗ്ഗങ്ങളുമായി ഏകീകരിച്ച ഒരു സമീപനം എപ്പോഴും പരിഗണിക്കുക. വിത്തുകളിലും വിളവെടുത്ത ഫലങ്ങളിലും സോഡിയം ഹൈപ്പോക്ലോറൈറ്റ് ഉപയോഗിച്ച് രാസ ചികിത്സ നടത്തുന്നത് കൂടുതല്‍ അണുബാധ തടയുന്നതിന് ഉപകരിക്കും. ഉദാഹരണത്തിന് വിത്തുകള്‍ 1% വീര്യമുള്ള സോഡിയം ഹൈപ്പോക്ലോറൈറ്റ് ലായനിയില്‍ (ബ്ലീച്ച്) 30 സെക്കന്ഡ് ആഴ്ത്തിവച്ചതിന് ശേഷം ശുദ്ധ ജലത്തില്‍ കഴുകിയെടുക്കുക.

അതിന് എന്താണ് കാരണം

അഴുകലിനു കാരണമാകുന്ന മണ്ണിലൂടെ പകരുന്ന ബാക്ടീരിയ അന്തരീക്ഷത്തില്‍ സര്‍വ്വവ്യാപിയാണ്. അവ കെട്ടിക്കിടക്കുന്ന വെള്ളവും മണ്ണുമായി ബന്ധപ്പെട്ടിരിക്കുന്നു. ഊഷ്മളവും ഈര്‍പ്പമുള്ളതുമായ കാലാവസ്ഥ ഈ അണുബാധയ്ക്ക് ഏറ്റവു അനുകൂലമാണ്. പരിപാലനം,കീടങ്ങളുടെ ദംശനം, കഠിനമായ സൂര്യപ്രകാശം എന്നിവ മൂലമുള്ള ക്ഷതങ്ങളിലൂടെയാണ് ഈ ബാക്ടീരിയ ചെടിയില്‍ പ്രവേശിക്കുന്നത്. പെട്രോബാക്ടീരിയം കരോട്ടോവോറം സബ്സ്പ്. കരോട്ടോവരമിനു നിരവധി ചെടികളില്‍ കഴിയാന്‍ സാധിക്കും. ഉദാ: ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്‌, മരിച്ചീനി, സവാള, കാബേജ്, ക്യാരറ്റ്, തക്കാളി, ബീന്‍, ചോളം, പരുത്തി, കാപ്പി, വാഴ


പ്രതിരോധ നടപടികൾ

  • ഉരുളക്കിഴങ്ങിനും കാബേജിനും ശേഷം മുളക് കൃഷി ഒഴിവാക്കുക.
  • രോഗസംക്രമണം ഒഴിവാക്കാന്‍ ആഴത്തില്‍ ഉഴുതുമറിക്കുക.
  • കൃഷിപ്പണി, കളനശീകരണം, വിളവെടുപ്പ് എന്നിവ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യുക.
  • നനഞ്ഞ സാഹചര്യത്തില്‍ കൃഷിപ്പണികള്‍ ഒഴിവാക്കുക.
  • മികച്ച നീര്‍വാര്‍ച്ച നല്‍കുക.
  • അമിതമായ നൈട്രജന്‍ വളമിടലും ജലസേചനവും ഒഴിവാക്കുക.
  • കൃഷിയിടത്തില്‍ നല്ല ശുചിത്വം പരിപാലിക്കുക(വെള്ളം, വസ്ത്രങ്ങള്‍, പണിയായുധങ്ങള്‍).
  • അണുനശീകരണ ഉത്പന്നങ്ങള്‍ (കൈകള്‍, പണിയായുധങ്ങള്‍) ഉപയോഗിക്കുക.
  • രോഗം ബാധിച്ച ചെടികളും വിള അവശിഷ്ടങ്ങളും നീക്കം ചെയ്തു കത്തിച്ചു കളയുക.
  • ചോളം, ബീന്‍, സോയാബീന്‍ എന്നിവയുടെ മാറ്റകൃഷി നടപ്പിലാക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക