ഉഴുന്ന് & ചെറുപയർ

ഉഴുന്നിലെ തുരുമ്പ് രോഗം

Uromyces phaseoli

കുമിൾ

5 mins to read

ചുരുക്കത്തിൽ

  • ചെറിയ, വൃത്താകൃതിയിലുള്ള, ചുവപ്പ് കലർന്ന തവിട്ട് നിറത്തോടു കൂടിയ കുമിളകൾ ഇലകളുടെ അടിഭാഗത്ത് പ്രത്യക്ഷപ്പെടുന്നു.
  • ഈ കുമിളകൾ പിന്നീട് കൂടിച്ചേർന്ന് കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നു, മാത്രമല്ല ഇവ ഇലയുടെ മുകൾഭാഗത്തും പ്രത്യക്ഷപ്പെടുന്നു.
  • വരിവരിയായി ഇരുണ്ട തവിട്ട് ഭാഗങ്ങൾ സീസണിൻ്റെ പിന്നീടുള്ള കാലത്ത് പ്രത്യക്ഷപ്പെടും.
  • അണുബാധ ഇലഞെട്ടിലും, വിത്തറയിലും, കാണ്ഡത്തിലും കാണാവുന്നതാണ്.
  • ഇലകൾ ഉണങ്ങി, ചുരുങ്ങി, കൊഴിഞ്ഞ് വീഴുകയും അതുമൂലം വിളവ് നഷ്ടം സംഭവിക്കുകയും ചെയ്യും.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


ഉഴുന്ന് & ചെറുപയർ

ലക്ഷണങ്ങൾ

ഇലകളുടെ അടിഭാഗത്ത് വെളുത്ത കുമിൾ വളർച്ചയുടെ അടയാളങ്ങൾക്ക് നീളെ, ചെറിയ വൃത്താകൃതിയിൽ ചുവന്ന തവിട്ട് നിറത്തോടെയുള്ള കുമിളകൾ പ്രത്യക്ഷപ്പെടുന്നതാണ് പ്രാരംഭ ലക്ഷണങ്ങൾ. ഈ കുമിളുകൾ ചെറിയ കൂട്ടങ്ങളായി കാണപ്പെടുകയും പിന്നീട് കൂടിച്ചേർന്ന് ഇലപത്രത്തിൻ്റെ വലിയൊരു ഭാഗത്ത് വ്യാപിക്കുന്നു. അതിനു പുറമേ, സീസണിൻ്റെ പിന്നീടുള്ള കാലത്ത് വരിവരിയായി ഇരുണ്ട തവിട്ട് ഭാഗങ്ങൾ പ്രത്യക്ഷപ്പെടും. കനത്ത രോഗബാധ ഇലയുടെ മുകൾഭാഗത്തും ബാധിച്ചേക്കും, ഇത് ഇലകളെ കുമിളകൾ കൊണ്ട് പൊതിയും. ഇലകൾ ഉണങ്ങുകയും, ചുരുങ്ങുകയും പിന്നീട് വീഴുകയും ചെയ്യും. രോഗത്തിന്‍റെ ഈ ഘട്ടത്തിൽ ഇലഞെട്ടും, തണ്ടുകളും, വിത്തറകളും ബാധിക്കപ്പെട്ടേക്കാം. കഠിനമായി ഇല പൊഴിയുന്നത് കടുത്ത വിളനാശത്തിന് കാരണമാകും.

Recommendations

ജൈവ നിയന്ത്രണം

രോഗം കണ്ടെത്തി കഴിഞ്ഞാൽ സാൽവിയ ഓഫീസിനാലിസ്, പോട്ടെന്റില്ല എറെക്റ്റ എന്നീ ചെടി സത്തുകൾ കുമിൾ വളർച്ചയ്ക്കെതിരെ സംരക്ഷണ നടപടി എന്ന നിലയിൽ മികച്ച ഫലം തരുന്നു.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. വൈകിയ ഘട്ടത്തിൽ ബാധിപ്പ് കണ്ടെത്തുകയാണെങ്കിൽ രാസ പരിചരണം ഫലപ്രദമായേക്കില്ല. കുമിൾനാശിനികൾ ആവശ്യമെങ്കിൽ മാങ്കോസെബ്, പ്രൊപികൊണസോൾ, കോപ്പർ അല്ലെങ്കിൽ സൾഫർ സംയുക്തങ്ങൾ അടങ്ങിയ ഉൽപ്പന്നങ്ങൾ ഇലകളിൽ തളിക്കാൻ ഉപയോഗിക്കാം (സാധാരണയായി ഒരു ലിറ്റർ വെള്ളത്തിൽ 3 ഗ്രാം). അണുബാധയുടെ ലക്ഷണം കണ്ട ഉടൻ തന്നെ പ്രയോഗിക്കുകയും അത് 15 ദിവസങ്ങൾക്ക് ശേഷം ആവർത്തിക്കുകയും ചെയ്യുക.

അതിന് എന്താണ് കാരണം

മണ്ണിലുള്ള ചെടികളുടെ അവശിഷ്ടങ്ങളിലോ അല്ലെങ്കിൽ ആതിഥ്യമേകിയേക്കാവുന്ന ഇതര വിളകളിലോ ആണ് രോഗാണുക്കൾ അതിജീവികുന്നത്. ബീജങ്ങള്‍ മണ്ണിൽ നിന്ന് ചെടികളുടെ അടിഭാഗത്തുള്ള പഴയ ഇലകളിലേക്ക് തെറിക്കുമ്പോഴാണ് പ്രാഥമിക അണുബാധ ഉണ്ടാകുന്നത്. ദ്വിതീയ വ്യാപനം ചെടികളിൽ നിന്ന് ചെടികളിലേക്ക് കാറ്റുമൂലമാണ്. രോഗത്തിന്‍റെ തുടക്കത്തിനും വ്യാപനത്തിനും സഹായിക്കുന്നത് ഊഷ്മളമായ താപനിലയും (21 മുതൽ 26°C), രാത്രികാലങ്ങളിൽ കനത്ത മഞ്ഞുള്ള, ഈർപ്പമുള്ളതും മേഘാവൃതമായ കാലാവസ്ഥയും ഒന്നിച്ച് വരുന്നതുമാണ്.


പ്രതിരോധ നടപടികൾ

  • ആരോഗ്യമുള്ള സസ്യങ്ങളിൽ നിന്ന് അല്ലെങ്കിൽ സാക്ഷ്യപ്പെടുത്തിയ രോഗാണു-വിമുക്തമായ വിത്തുകൾ ഉപയോഗിക്കുക.
  • താങ്കളുടെ പ്രദേശത്ത് ലഭ്യമെങ്കിൽ സഹിഷ്ണുതാശേഷിയുള്ള അല്ലെങ്കിൽ പ്രതിരോധശക്തിയുള്ള ഇനങ്ങൾ നടുക.
  • താങ്കളുടെ കൃഷിയിടത്തിൻ്റെ പരിസരത്ത് ഇതര ആതിഥേയ വിളകൾ നടുന്നത് ഒഴിവാക്കുക.
  • താങ്കളുടെ കൃഷിയിടത്തിൽ നിന്നും ഇതര ആതിഥേയ വിളകളും കളകളും നീക്കംചെയ്യുക.
  • രോഗബാധിത ചെടികളുടെ ഭാഗങ്ങൾ നിരീക്ഷിക്കുകയും നീക്കം ചെയ്യുകയും ചെയ്യുക.
  • ഓരോ മൂന്ന് നാല് വര്‍ഷങ്ങൾ കൂടുമ്പോൾ രോഗം സംശയിക്കാത്ത വിളകളുമായി വിള പരിക്രമം നടത്തുക.
  • ആഴത്തിൽ ഉഴുത് മറിച്ചോ കത്തിച്ചോ ചെടികളുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക