നിലക്കടല

വൈകിയും പ്രാരംഭത്തിലുമുള്ള ഇലയിലെ പുള്ളിക്കുത്തുകൾ

Mycosphaerella

കുമിൾ

5 mins to read

ചുരുക്കത്തിൽ

  • പ്രാരംഭത്തിലും വൈകിയും ഇലകളിലുണ്ടാകുന്ന പുള്ളിക്കുത്തുകൾ യഥാക്രമം തവിട്ടുനിറത്തിലും ഇരുണ്ടനിറത്തിലും കാണപ്പെടുന്നു.
  • ഈ രണ്ട് സാഹചര്യങ്ങളിലും പുള്ളികൾ ഒരു തെളിഞ്ഞ മഞ്ഞ വലയത്താല്‍ ചുറ്റപ്പെട്ടിരിക്കുന്നു.
  • തത്‌ഫലമായി ഇലകള്‍ കൊഴിഞ്ഞു പോകുകയും തണ്ടുകളും കുരുക്കളും ക്ഷയിക്കുകയും ചെയ്യുന്നു.
  • ഇലപൊഴിയല്‍ ചെടിയെ തളര്‍ത്തി അവയുടെ ഉത്പാദനക്ഷമത കുറയ്ക്കുന്നു.
  • ബാധിക്കപ്പെട്ട നിലക്കടലകള്‍ പറിച്ചെടുക്കുമ്പോഴും മെതിക്കുമ്പോഴും പൊട്ടിപോകുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

നിലക്കടല

ലക്ഷണങ്ങൾ

ഇലകളുടെ ഇരുവശങ്ങളിലും വൃത്താകൃതിയിലുള്ള പുള്ളികൾ. പലപ്പോഴും മഞ്ഞ വലയത്താല്‍ ചുറ്റപ്പെട്ട നേരിയ തവിട്ടു നിറമുള്ള മിനുസമുള്ള ക്ഷതങ്ങളാണ് പ്രാരംഭത്തിലെ ഇലപ്പുള്ളികളുടെ സവിശേഷത. വൈകിയഘട്ടത്തിലുണ്ടാകുന്ന ഇലപ്പുള്ളികളുടെ സവിശേഷത, പരുക്കനായ കടും തവിട്ടുനിറത്തിലോ കറുപ്പ് നിറത്തിലോ ഉള്ള ക്ഷതങ്ങളും അപൂര്‍വ്വമായി കാണപ്പെടുന്ന മഞ്ഞ വലയങ്ങളുമാണ്. രോഗം മൂർച്ഛിക്കവേ, പുള്ളിക്കുത്തുകൾ ഇരുണ്ടനിറമായി വലുതാകുകയും (10 മി.മി വരെ), മുകള്‍ ഭാഗത്തെ ഇലകളിലും, തണ്ടുകളിലും, കുരുക്കളിലും ദൃശ്യമാകുകയും ചെയ്യുന്നു. പ്രാരംഭഘട്ടത്തിലെ ഇലപ്പുള്ളികളുടെ കാര്യത്തിൽ, വെള്ളിനിറമുള്ള രോമങ്ങള്‍ പോലെയുള്ള കുമിൾ വളർച്ച ചിലപ്പോഴൊക്കെ ഇലയുടെ മുകള്‍ ഭാഗത്ത് കണ്ടെത്താന്‍ കഴിയും. പാരിസ്ഥിതിക ഘടനകള്‍ അനുകൂലമെങ്കില്‍ ഇലകള്‍ കൊഴിയുകയും തണ്ടുകളും കുരുക്കളും ക്ഷയിക്കുകയും ചെയ്യുന്നു. ഇലപൊഴിയല്‍ ചെടിയെ തളര്‍ത്തി അവയുടെ ഉത്പാദനക്ഷമത കുറയ്ക്കുന്നു. ബാധിക്കപ്പെട്ട ചെടികളുടെ ശക്തി ക്ഷയിക്കുന്നതിനാൽ വിളവെടുക്കുമ്പോള്‍ ഉണ്ടാകുന്ന നഷ്ടം കൂടിയേക്കാം, മാത്രമല്ല വിളവെടുക്കാന്‍ നിലക്കടലകള്‍ പറിച്ചെടുക്കുമ്പോഴും മെതിക്കുമ്പോഴും അവ പൊട്ടിപോകുന്നു.

Recommendations

ജൈവ നിയന്ത്രണം

ആന്റിഫംഗല്‍ ബാക്ടീരിയകളായ ബാസിലസ് സര്‍ക്യുലാന്‍സ്, സെരെഷ്യ മാര്‍സെസന്‍സ് എന്നിവ നിലക്കടലയിലെ വൈകിയ ഇലപ്പുള്ളികളുടെ ആക്രമണം കുറയ്ക്കാന്‍ ഇലകളില്‍ പ്രയോഗിക്കാം.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ മാര്‍ഗ്ഗങ്ങളും ചേര്‍ന്ന സംയോജിത സമീപനം സ്വീകരിക്കുക. ക്ലോറോതലോനില്‍, ടെബ്യുകൊനസോള്‍, പ്രോപികൊനസോള്‍, അസോക്സിസ്ട്രോബിന്‍, പൈറക്ലോസ്ട്രോബിന്‍, ഫ്ലോക്സസ്ട്രോബിന്‍, ബോസ്കാലിഡ് എന്നിവ അടങ്ങിയ കുമിള്‍ നാശിനികള്‍ ഇലകളില്‍ തളിക്കുന്നത് ഈ രണ്ടു രോഗങ്ങളെയും നിയന്ത്രിക്കും. ഉദാഹരണത്തിന് രോഗലക്ഷണങ്ങൾ ദൃശ്യമാകാൻ തുടങ്ങുമ്പോൾ 3 ഗ്രാം/ലി. എന്ന അളവിൽ മാൻകോസെബ് അല്ലെങ്കിൽ 3 ഗ്രാം/ലി. ക്ലോറോതലോനില്‍ തളിക്കുക, ആവശ്യമെങ്കിൽ 15 ദിവസങ്ങൾക്കുശേഷം വീണ്ടും ആവർത്തിക്കുക.

അതിന് എന്താണ് കാരണം

പ്രാരംഭഘട്ടത്തിലും വൈകിയും ഇലകളിലുണ്ടാകുന്ന പുള്ളിക്കുത്തുകൾ സമാന ലക്ഷണങ്ങളോട് കൂടിയ, ചെടിയുടെ വിവിധ വളര്‍ച്ച ഘട്ടങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന രണ്ട് വ്യത്യസ്ഥ രോഗങ്ങളാണ്, അങ്ങനെയാണ് അവയ്ക്ക് ഈ പേരുകൾ വന്നത്. മൈക്കോസ്ഫറെല്ല ആരാക്കിഡിസ് (പ്രാരംഭഘട്ടത്തിലെ ഇലപ്പുള്ളികള്‍), മൈക്കോസ്ഫറെല്ല ബര്‍ക്കലെയി (വൈകിയഘട്ടത്തിലെ ഇലപ്പുള്ളികള്‍) എന്നീ കുമിളുകളാണ് കാരണം. നിലക്കടലച്ചെടികളില്‍ മാത്രമാണ് ഇവയെ കണ്ടുവരുന്നത്. വാസ്തവത്തില്‍ മുന്‍കാല നിലക്കടല വിളയുടെ അവശിഷ്ടങ്ങളാണ് പ്രധാന രോഗസംക്രമണ ഹേതു. ദീർഘ കാലം നീണ്ടുനിൽക്കുന്ന കൂടിയ ഈര്‍പ്പം (മഞ്ഞ്), കനത്ത മഴ (അല്ലെങ്കില്‍ ചെടികൾക്ക് മുകളിലൂടെയുള്ള ജലസേചനം) ഊഷ്മളമായ കാലാവസ്ഥ (20°C നു മുകളില്‍) എന്നിവ ഈ അണുബാധക്കും രോഗവളര്‍ച്ചക്കും അനുകൂലമാണ്. പ്രാരംഭത്തിലും വൈകിയും ഇലകളിലുണ്ടാകുന്ന പുള്ളിക്കുത്തുകൾ ലോകവ്യാപകമായി നിലക്കടലയിലെ ഏറ്റവും ഗുരുതരമായ രോഗമാണ്, മാത്രമല്ല ഇവ ഒറ്റക്കോ കൂട്ടായോ കഠിനമായ വിളവ് നഷ്ടം ഉണ്ടാക്കാന്‍ കഴിവുള്ളതുമാണ്.


പ്രതിരോധ നടപടികൾ

  • താങ്കളുടെ വിപണിയില്‍ ലഭ്യമായ പ്രതിരോധശക്തിയുള്ള ഇനങ്ങൾ നടുക.
  • കൃഷിയിടത്തിലും സമീപത്തും സ്വമേധയാ വളര്‍ന്നുവന്ന നിലക്കടല ചെടികൾ നശിപ്പിക്കുക.
  • ചെടികൾക്ക് മുകളിലൂടെയുള്ള ജലസേചനം ഒഴിവാക്കുക.
  • ചെടികളില്‍ നനവുള്ളപ്പോള്‍ കൃഷിയിടത്തില്‍ ജോലി ചെയ്യരുത്.
  • ഇലപ്പടർപ്പുകളും മണ്‍പ്രതലവും ഉണങ്ങിയിരിക്കും വിധം പര്യാപ്തമായ അളവില്‍ മാത്രം ജലസേചനം നടത്തുകയും പതിവായ ജലസേചനം ഒഴിവാക്കുകയും ചെയ്യുക.
  • ആതിഥേയവിളകൾ അല്ലാത്ത ചെടികള്‍ ഉപയോഗിച്ച് വിളപരിക്രമം നടപ്പിലാക്കുക.
  • വിളവെടുപ്പിനു ശേഷം ബാധിക്കപ്പെട്ട വിള അവശിഷ്ടങ്ങൾ നീക്കം ചെയ്യുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക