മറ്റുള്ളവ

പീച്ചിലെ ഇല ചുരുളൽ

Taphrina deformans

കുമിൾ

5 mins to read

ചുരുക്കത്തിൽ

  • ഇലകളുടെ രൂപവൈകൃതവും ചുവപ്പ് നിറംമാറ്റവും.
  • ഇലകളിൽ കുമിൾ വളർച്ച.
  • അകാലത്തിലുള്ള ഇലപൊഴിയൽ.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

3 വിളകൾ
ബദാം
ആപ്രിക്കോട്ട്
പീച്ച്

മറ്റുള്ളവ

ലക്ഷണങ്ങൾ

ഇലകൾ മുളച്ചു തുടങ്ങുമ്പോൾ തന്നെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു. വൃക്ഷങ്ങളുടെ വൈവിധ്യത്തെ ആശ്രയിച്ച് ഇലകൾ കെട്ടുപിണയുകയും ചുളിവുകളോടെ വികൃതമാകുകയും, നുറുങ്ങിയ അല്ലെങ്കിൽ മുകളിലേക്ക് ചുരുണ്ട അറ്റങ്ങൾ, കൂടാതെ ഇളം ചുവപ്പും, മാന്തളിര്‍ നിറത്തിലേക്കും ഉള്ള നിറംമാറ്റം എന്നിവ ഉണ്ടാകുന്നു. അണുബാധ പുരോഗമിക്കുമ്പോൾ, രോഗം ബാധിച്ച ഇലകൾ ഒരു വെളുത്തനിറമുള്ള ചാരനിറത്തിലേക്ക് മാറുകയും, അവയുടെ ഉപരിതലത്തിൽ, കുമിളുകൾ വികസിക്കുന്നതിനാൽ, പൊടി പ്രത്യക്ഷപ്പെടുകയും ചെയ്യും. പകൽസമയത്ത് ഉണ്ടാകുന്ന ഉയർന്ന താപനിലയോട് യോജിച്ച് ഉണ്ടാകുന്ന ഒരു പ്രക്രിയയായി ചാരനിറത്തിലുള്ള ആവരണം ക്രമേണ കറുപ്പായി മാറുന്നു. കാലക്രമേണ, രോഗബാധിതമായ ഇലകൾ നശിക്കുകയും , ഒടുവിൽ വീഴുകയും ചെയ്യുന്നു, ഇത് ഇലകൾ പൊഴിയാനും മരങ്ങൾ ക്ഷയിക്കാനും കാരണമാകുന്നു. അതേ മുനയിൽ നിന്ന് തളിർത്തുവരുന്ന പുതിയ ഇലകൾ അധികം വൈകാതെ തന്നെ അവയ്ക്ക് പകരം വെയ്ക്കുന്നു. രോഗം ക്രമാനുഗതമാകുമ്പോള്‍ മരത്തൊലിയുടെ ഭാഗങ്ങൾ അല്ലെങ്കിൽ തളിര് മൊത്തമായി കറുത്ത നിറമാകാൻ സാധ്യത ഉണ്ട്. അതായത്, ചെടിയുടെ ആന്തരിക കോശജാലങ്ങളിലേക്ക് കുമിളുകൾ വ്യാപിക്കാൻ തുടങ്ങുമ്പോൾ. അത്തരം സന്ദർഭങ്ങളിൽ, വളരുന്ന അഗ്രങ്ങള്‍ അസാധാരണമായ വിലങ്ങനെയുള്ള മുകുളങ്ങൾ ഉണ്ടാക്കുകയും , വിച്ചസ് ബ്രൂം എന്ന രോഗം ഉണ്ടാക്കുകയും ചെയ്യുന്നു. തീവ്രമായി രോഗം ബാധിച്ച വൃക്ഷങ്ങളിൽ, പഴങ്ങളുടെ ഉപരിതലം അവയുടെ രൂപത്തിൽ ഒരു വിചിത്രമായ മാറ്റം കാണിക്കുന്നു.

Recommendations

ജൈവ നിയന്ത്രണം

ബോർഡോ മിശ്രിതം പോലെയുള്ള ജൈവ കോപ്പര്‍ മിശ്രിതങ്ങള്‍ അടങ്ങിയ കുമിൾനാശിനി സ്‍പ്രേകള്‍ ഈ കുമിളുകളെ ഫലപ്രദമായി പ്രതിരോധിക്കാനായി ഉപയോഗിക്കാം. ശരത്കാലത്തിലെ കൊഴിച്ചലിന് ശേഷവും മുകുളങ്ങൾ വസന്തകാലത്ത് വിരിയുന്നതിന് മുമ്പും ഒരിക്കൽ ചികിത്സ പ്രയോഗിക്കണം. ചെമ്പ് അടങ്ങിയ ഉല്‍പ്പന്നങ്ങളുടെ ആവർത്തിച്ചുള്ള ഉപയോഗം മണ്ണിൽ ചെമ്പ് രൂപപ്പെടുത്തുവാൻ ഇടയാക്കുന്നു, ഇത് ക്രമേണ മണ്ണിലെ ജീവജാലങ്ങൾക്ക് വിഷാംശം ഉണ്ടാക്കും എന്നത് ശ്രദ്ധിക്കണം.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എല്ലായ്‍പ്പോഴും ജൈവ ചികിത്സകള്‍ക്കൊപ്പമുള്ള പ്രതിരോധ നടപടികളുടെ ഒരു സംയോജിത സമീപനം പരിഗണിക്കുക. കോപ്പർ ഓക്സിക്ലോറൈഡ്, ക്യൂപിക് ഹൈഡ്രോക്സൈഡ്, തിരം, സിറാം, ക്റോറോത്തലോണിൽ അല്ലെങ്കിൽ ഡിഫനേകൊണസോൾ എന്നിവ അടങ്ങിയ കുമിൾനാശിനികൾ ഉപയോഗിക്കാവുന്നതാണ്. ശരത്കാലത്തിലെ കൊഴിച്ചലിന് ശേഷവും മുകുളങ്ങൾ വസന്തകാലത്ത് വിരിയുന്നതിന് മുമ്പും ഒരിക്കൽ പ്രയോഗിക്കണം.

അതിന് എന്താണ് കാരണം

ടാഫ്രിന ഡിഫോർമാൻസ് എന്ന കുമിൾ ഇലകളുടെ കോശജാലത്തിൽ പെരുകുന്നതാണ് രോഗലക്ഷണങ്ങൾക്ക് കാരണം. ഇലയുടെ ഉപരിതലത്തിൽ ഉണ്ടാകുന്ന ബീജകോശങ്ങൾ മഴ വെള്ളത്താല്‍ അല്ലെങ്കിൽ കാറ്റ് വഴി പീച്ചിന്റെ തളിരിലേക്കും മൊട്ടുകളിലേക്കും എത്തുന്നു, അത് പുതിയ അണുബാധകൾക്ക് തുടക്കം കുറിക്കുന്നു. വസന്തകാലത്ത് മൊട്ടുകൾ വിരിയുന്നതുപോലെ ബീജകോശങ്ങൾ പതിവായി മഴ ഉള്ള സമയത്ത് തളിർക്കുന്നു കൂടാതെ തുറന്ന് നിൽക്കുന്ന ഇലകളെ ബാധിക്കുകയും ചെയ്യുന്നു. ഈ ബീജകോശങ്ങൾ ഇലയുടെ മുളകളിൽ പ്രവേശിക്കുന്ന നിമിഷം മുതൽ, രോഗം പകരുന്ന പ്രക്രിയയെ തടയാൻ ഫലപ്രദമായ പ്രതിരോധ സംവിധാനമില്ല. ഈ സമയത്ത് മഴ ഉണ്ടായില്ലെങ്കിൽ, ബീജകോശം നിഷ്ക്രിയമായി തുടരുകയും, ചെറിയ തോതിലുള്ള രോഗബാധയേ ഉണ്ടാകൂ, അല്ലെങ്കിൽ യാതൊരുവിധ രോഗപ്പകര്‍ച്ചയും ഉണ്ടാവുകയില്ല. വേനൽക്കാലത്തും തുടർന്ന് വരുന്ന തണുപ്പുകാലത്തും മുഴുവന്‍ മൊട്ടുകളുടെ പാളികളിലും അല്ലെങ്കിൽ മരത്തൊലിയുടെ വിടവുകളിലും ഇവ നിൽക്കുകയും, ഒടുവിൽ അടുത്ത സീസണിൽ ഇവ തളിർക്കുകയും ചെയ്യുന്നു. 16 ° C വരെയുള്ള താപനിലയിൽ മാത്രമേ കുമിളുകൾ സജീവമാവുകയുള്ളു, ഈ കുറഞ്ഞ താപനിലയിൽ മാത്രമേ പ്രത്യുത്‌പാദനം നടത്തുവാൻ കഴിയുകയുള്ളു. ടാഫ്രിന ഡിഫോർമാൻസ് പീച്ചസിനെയും, നെക്ടറൈൻസിനെയും, ബദാമിനെയും, കൂടാതെ ചിലപ്പോൾ ആപ്രികോട്ട്, അലങ്കാര പ്രൂണസ്‌ എന്നിവയെയും ബാധിക്കുന്നു.


പ്രതിരോധ നടപടികൾ

  • മൊട്ടിടുന്ന ഘട്ടത്തിൽ മഴയിൽ നിന്നും അവയ്ക്ക് നേരെ മുകളിലുള്ള നനയില്‍ നിന്നും സസ്യങ്ങളെ സംരക്ഷിക്കുക.
  • ഇലകൾക്ക് ശരിയായ വായുസഞ്ചാരം അനുവദിക്കുന്നതിനായി വൃക്ഷത്തിന്റെ ശാഖകളും ചില്ലകളും ഓരോ വർഷവും വെട്ടി ഒതുക്കുക.
  • രാസവളങ്ങളുടെ മിതമായ അളവില്‍ ഉപയോഗിക്കുക.
  • മൊട്ടുകൾ വിരിയുന്നതിന് മുൻപായി ഫോര്‍ട്ടിഫയറുകള്‍ ഉപയോഗിക്കുക.
  • പൂർവ്വ സ്ഥിതി പ്രാപിക്കാൻ കഴിയുന്ന ഇനങ്ങൾ കൃഷിചെയ്യുക, ഉദാഹരണമായി വെളുത്ത കഴമ്പുള്ള ഉള്ള ഇനം.
  • വ്യക്തമായ രോഗബാധയുള്ള ഇലകൾ, ഉണങ്ങിയ പഴങ്ങൾ ചില്ലകൾ എന്നിവയെല്ലാം നീക്കം ചെയ്യുക.
  • സാധ്യമാകുമ്പോഴെല്ലാം, അണുബാധ തടയുന്നതിനായി പ്ലാസ്റ്റിക് കൊണ്ടുള്ള, മഴയിൽ നിന്നുള്ള ഒരു മറവ് ഉപയോഗിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക