മികച്ച ബ്രൗസിംഗ് അനുഭവം നൽകുന്നതിന് ഈ സൈറ്റ് കുക്കിസ് ഉപയോഗിക്കുന്നു. Learn more.
മികച്ച ബ്രൗസിംഗ് അനുഭവം നൽകുന്നതിന് ഈ സൈറ്റ് കുക്കിസ് ഉപയോഗിക്കുന്നു. Learn more.
ഫാള്‍ ആർമിവേം വളരെ വേഗം അതിക്രമിച്ചുകയറുന്ന പുഴുക്കളാണ്. അമേരിക്കൻ ഭൂഖണ്ഡത്തില്‍ ജന്മംകൊണ്ടിട്ടുള്ള ഇവ, ആഫ്രിക്ക കീഴടക്കുകയും അടുത്ത വർഷങ്ങളിൽ യൂറോപ്പിലേക്കും മറ്റു പൗരസ്ത്യ രാജ്യങ്ങളിലേക്കും വ്യാപിക്കുകയും ചെയ്തു. അതിന്റെ വഴിയിൽ, ഫാള്‍ ആർമി വേം പ്രത്യേകിച്ച് ചോളം, അരിച്ചോളം, ബജ്റ എന്നിവയ്ക്ക് വലിയ കേടുപാടുകൾക്ക് കാരണമായി, മാത്രമല്ല ദശലക്ഷക്കണക്കിന് കർഷകരെ പരമ ദാരിദ്ര്യത്തിലാക്കുകയും ചെയ്തു. കഴിഞ്ഞ ആഴ്ചകൾക്കിടയിൽ സാധൂകരിക്കപ്പെട്ട നിരവധി ഫാള്‍ ആർമിവേം സംഭവങ്ങൾ ഇന്ത്യയിൽ നിന്നും ഞങ്ങള്‍ക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, മാത്രമല്ല ഞങ്ങളുടെ മോഡലുകൾ അത് തുടർച്ചയായി വ്യാപിക്കുകയാണ് എന്നു കാണിക്കുന്നു. ഈ കാരണം കൊണ്ട്, ഫാള്‍ ആർമി വേമിനായി ആദ്യത്തെ ലൈവ് പെസ്റ്റ് ട്രാക്കിംഗ് ടൂള്‍ ഞങ്ങള്‍ വികസിപ്പിച്ചെടുത്തു. പ്രതിരോധ പ്രവർത്തനങ്ങള്‍ക്ക് മതിയായ സമയം നൽകുന്നതിനായി ഞങ്ങള്‍ക്ക് താങ്കളെ തൽസമയം വിവരങ്ങൾ അറിയിക്കുകയും മുന്നറിയിപ്പ് നൽകുകയും ചെയ്യേണ്ടതുണ്ട്. ഞങ്ങളുടെ വിദഗ്ദ്ധരുമായി സഹകരിച്ച് കൂട്ടായ പ്രവർത്തനത്തിലൂടെ ഞങ്ങൾ പ്ലാൻ്റിക്സിലെ കീടങ്ങളുടെയും രോഗങ്ങളുടെയും വിവരശേഖരവും അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. പുതിയ വിള-അനുബന്ധ പ്രതിരോധവും പരിചരണ നടപടികളും സ്വീകരിക്കാൻ ഇവിടെ നോക്കുക.
We provide this interactive map to embed on your website.
Insert the following code and share this information:
<iframe width="400px" height="300px" src="https://plantix.net/maps/Fall-Army-Worm-expert-annotation.html"></iframe>
ഡേറ്റ സ്രോതസ്സ്: ഞങ്ങളുടെ കര്‍ഷക ആപ്പ് ആയ പ്ലാൻ്റിക്സ് ഉപയോഗിച്ച് ഇന്ത്യയിൽ നിന്നും മാത്രം 20,000-ത്തില്‍ പരം ചിത്രങ്ങൾ ഞങ്ങൾക്ക് ലഭിക്കുന്നു. ഈ ഡേറ്റ ഞങ്ങളുമായി സഹകരിക്കുന്ന പങ്കാളികളുമായി പങ്കിട്ടു കൊണ്ട് സൂക്ഷ്മാന്വേഷണ വിവരം സൃഷ്ടിക്കുന്നതിന് ഉപയോഗിക്കുന്നു. ലൈവ് ട്രാക്കിംഗ് മാപ്പിൽ കാണിച്ചിരിക്കുന്ന ഈ ഡേറ്റ പോയിന്റുകൾ എല്ലാം തന്നെ വിദഗ്ദ്ധർ വിലയിരുത്തുന്നു. എല്ലാ പ്രദേശങ്ങളുടെയും അക്ഷാംശവും രേഖാംശവും 10കിമി സൂക്ഷ്മതയോടെ അജ്ഞാതമാക്കി വെയ്ക്കുകയും, ഡേറ്റ ദിനംപ്രതി അപ്ഡേറ്റ് ചെയ്യുകയും ചെയ്യുന്നു. പൂർണമായ ഡേറ്റ നേടുന്നതിനോ അല്ലെങ്കിൽ താങ്കളുടെ ഡേറ്റ മാപ്പിൽ ചേർക്കുന്നതിനോ contact@peat.ai എന്ന ഇ മെയിൽ വിലാസത്തിൽ ബന്ധപ്പെടുക.