പ്ലാൻ്റിക്സ് പെസ്റ്റ് ട്രാക്കര്‍

ഇന്ത്യയില്‍ ഫാള്‍ ആർമിവേം തീവ്രമായി വ്യാപിക്കുന്നതിനാൽ, കഴിയുന്നത്ര മികച്ച രീതിയിലും കാര്യക്ഷമതയോടെയും ഞങ്ങളുടെ സാങ്കേതിക വിദ്യകളുമായി താങ്കളെ എങ്ങനെ സഹായിക്കുമെന്ന് ഞങ്ങൾ ചിന്തിച്ചു. അങ്ങനെ "പ്ലാൻ്റിക്സ് പെസ്റ്റ് ട്രാക്കർ" എന്നറിയപ്പെടുന്ന നമ്മുടെ പുതിയ സംവിധാനം തത്സമയം തന്നെ പടര്‍ന്നു പിടിക്കുന്ന കീടങ്ങളെ ട്രാക്ക് ചെയ്യുന്നു. ഇന്ത്യയിൽ വളരെ സാധാരണവും പടര്‍ന്നു പിടിക്കുന്ന തരത്തിലുള്ള കീടങ്ങളും രോഗങ്ങളുമടങ്ങുന്ന കൂടുതൽ മാപ്പുകൾ ഉപയോഗിച്ച് ഈ സംവിധാനം ക്രമേണ വികസിപ്പിക്കുകയും അങ്ങനെ എപ്പോഴും പരിഷ്കരിച്ചുകൊണ്ടിരിക്കുന്ന ഒരു വിശ്വസനീയമായ മുന്നറിയിപ്പ് വ്യവസ്ഥ ഉണ്ടാകുകയും ചെയ്യുന്നു.

ഡേറ്റ സ്രോതസ്സ്: ഞങ്ങളുടെ കര്‍ഷക ആപ്പ് ആയ പ്ലാൻ്റിക്സ് ഉപയോഗിച്ച് ഇന്ത്യയിൽ നിന്നും മാത്രം 20,000-ത്തില്‍ പരം ചിത്രങ്ങൾ ഞങ്ങൾക്ക് ലഭിക്കുന്നു. ഈ ഡേറ്റ ഞങ്ങളുമായി സഹകരിക്കുന്ന പങ്കാളികളുമായി പങ്കിട്ടു കൊണ്ട് സൂക്ഷ്മാന്വേഷണ വിവരം സൃഷ്ടിക്കുന്നതിന് ഉപയോഗിക്കുന്നു. ലൈവ് ട്രാക്കിംഗ് മാപ്പിൽ കാണിച്ചിരിക്കുന്ന ഈ ഡേറ്റ പോയിന്റുകൾ എല്ലാം തന്നെ വിദഗ്‌ദ്ധർ വിലയിരുത്തുന്നു. എല്ലാ പ്രദേശങ്ങളുടെയും അക്ഷാംശവും രേഖാംശവും 10കിമി സൂക്ഷ്മതയോടെ അജ്ഞാതമാക്കി വെയ്ക്കുകയും, ഡേറ്റ ദിനംപ്രതി അപ്ഡേറ്റ് ചെയ്യുകയും ചെയ്യുന്നു. പൂർണമായ ഡേറ്റ നേടുന്നതിനോ അല്ലെങ്കിൽ താങ്കളുടെ ഡേറ്റ മാപ്പിൽ ചേർക്കുന്നതിനോ contact@peat.ai എന്ന ഇ മെയിൽ വിലാസത്തിൽ ബന്ധപ്പെടുക.